കേരള സ്റ്റേറ്റ് ഫയർ ഗുഡ്സ് ഓണേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ 24ന് തുടങ്ങും

 Kerala State Fire Goods Owners Association kannur district conference will begin on 24th
 Kerala State Fire Goods Owners Association kannur district conference will begin on 24th

കണ്ണൂർ: കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഈ മാസം 24, 25,26 തീയ്യതികളിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 ന് രാവിലെ 10ന് പതാക ഉയർത്തലിനു ശേഷം സംസ്ഥാന പ്രസിഡൻ്റ് എ.പി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും.

25ന് രാവിലെ 10 മണിക്ക് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 26 ന് രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ 26 മേഖലകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എ.വി ബാബുരാജ്, ജനറൽ കൺവീനർ എൻ.കെ അജയകുമാർ, പി.കെ. മുസ്തഫ കെ.വി ശശീന്ദ്രൻ, എം.കെ ദിലീപ് കുമാർ പങ്കെടുത്തു.

Tags