വിവിധ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ കേരള പത്മശാലിയ സംഘം തളിപ്പറമ്പ ശാഖാ സമ്മേളനം അനുമോദിച്ചു
Jun 18, 2024, 10:58 IST
തളിപ്പറമ്പ്: എസ് എസ് എൽ സി, പ്ലസ് ടു, നീറ്റ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ കേരള പത്മശാലിയ സംഘം തളിപ്പറമ്പ ശാഖാ സമ്മേളനം അനുമോദിച്ചു. സ്കോളർഷിപ്പ് വിതരണവും നടത്തി.
കണ്ണൂർ റെയിൽവെ പൊലീസ് എസ് ഐ പി വിജേഷ് ഉദ്ഘാടനം ചെയ്തു .
ശാഖാ പ്രസിഡണ്ട് കെ ലക്ഷമണൻ അധ്യക്ഷത വഹിച്ചു. പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം ബാലകൃഷ്ണൻ, കെ പി എസ്. തളിപ്പറമ്പ താലൂക്ക് സെക്രട്ടറി കെ രഞ്ജിത്ത്, കെ പി വി എസ് സംസ്ഥാന സമിതി അംഗം എം തങ്കമണി തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ രമേശൻ സ്വാഗതവും, യുവജന വിഭാഗം സെക്രട്ടറി ടി വി കൃഷ്ണ രാജ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ ലക്ഷമണൻ (പ്രസിഡണ്ട്), കെ രമേശൻ (സെക്രട്ടറി ), ശ്യാമള ശശീധരൻ (ട്രഷറർ).