കെ സുരേന്ദ്രന്‍ നയിക്കുന്ന 'കേരള പദയാത്ര' ബി.ജെ.പി പതാക ദിനം ആചരിച്ചു

google news
'Kerala Padayatra' led by K Surendran celebrated BJP Flag Day

 കണ്ണൂര്‍: മോഡി യുടെ ഗ്യാരന്റി പുതിയ കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍ ഡി എ ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ഭാഗമായി കണ്ണൂര്‍ ലോകസഭാ മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ദിനം ആചരിച്ചു . 

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി സംസാരിച്ചു. പതാക ദിനത്തിന്റെ ഭാഗമായി ബി ജെ പി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ ജി ഭവനില്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ സമിതി അംഗവുമായ ശ്രീ സി കെ പത്മനാഭന്‍  പതാക ഉയര്‍ത്തി. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു എളക്കുഴി അധ്യക്ഷം വഹിച്ച ചടങ്ങില്‍ പാര്‍ട്ടി മേഖലാ ജനറല്‍ സെക്രട്ടറി കെ കെ വിനോദ് കുമാര്‍ സംസാരിച്ചു. കെ കുട്ടികൃഷ്ണന്‍, വിനീഷ് ബാബു, ബിനില്‍ കണ്ണൂര്‍, ജിജു വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags