കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന നേതൃസംഗമവും കണ്ണൂർ ജില്ലാ ക്യാമ്പും വിസ്മയ പാർക്കിൽ നടക്കും

kju
kju

തളിപ്പറമ്പ: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന നേതൃസംഗമവും കണ്ണൂർ ജില്ലാ ക്യാമ്പും എക്സലൻസ് അവാർഡ് വിതരണവും കണ്ണൂർ വിസ്മയ പാർക്കിൽ 29,30 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 ന് വൈകിട്ട് മൂന്നിന് ക്യാമ്പിന് തുടക്കമാകും. 30 ന് രാവിലെ ഒമ്പതിന് സംസ്ഥാന മ്യൂസിയം പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

'മാധ്യമങ്ങളും ഇന്ത്യൻ സാഹചര്യവും' എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി പ്രഭാഷണം നടത്തും. മുതിർന്ന മാധ്യമപ്രവർത്തകനെ സജി ജോസഫ് എംഎൽഎ ആദരിക്കും. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, സിനിമാ - നാടക നടൻ ബിജു ഇരിണാവ് എന്നിവർ  വിശിഷ്ടാതിഥിയാകും. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖരെ എക്സലൻസ് അവാർഡ് നൽകി ആദരിക്കും.

kju

എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ വിജയിച്ച യൂണിയൻ അംഗങ്ങളുടെ മക്കളെയും വിവിധ പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കിയവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കും .
വാർത്താ സമ്മേളനത്തിൽ പ്രകാശൻ പയ്യന്നൂർ, സാജു ചെമ്പേരി, സി പ്രകാശൻ മാട്ടൂൽ, പ്രിൻസ് തോമസ്, കെ രഞ്ജിത്ത് എന്നിവർ സംബന്ധിച്ചു.

Tags