നടാലിൽ വായനശാലയ്ക്ക് സൗജന്യ വയറിംഗ് നടത്തി കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ

Kerala Electrical Wiremen and Supervisors Association conducts free wiring for reading room in Natal
Kerala Electrical Wiremen and Supervisors Association conducts free wiring for reading room in Natal

നടാൽ: പുതുതായി പണിത നടാൽ വിജ്ഞാനദായിനി വായനശാലയുടെ ഒന്നാം നിലയിൽ കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ എടക്കാട് യൂണിറ്റ് സൗജന്യ വയറിംഗ് നടത്തി.ഏളക്കുനി രവീന്ദ്രൻ സ്വിച്ച് ഓൺ ചെയ്തു.

കെ.വി.വിനോദ് കുമാർ അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി എം.കെ.ഷാജ്, വി.വി.ശ്രീജിത്ത്, കെ.രാജേഷ്, ഇ സുരേന്ദ്രൻ, വി.സി.അനൂപ് കുമാർ, എൻ.അമർനാഥ്, പി.രാജേഷ്, ഡി.കെ.ശ്രീജിത്ത്, കെ.റനീഷ് എന്നിവർ സംസാരിച്ചു.

Tags