കതിരൂരില്‍ സി.പി. എം പ്രവര്‍ത്തകന്റെ വീട് എറിഞ്ഞുതകര്‍ത്തതായി പരാതി

google news
kathiroor

കതിരൂര്‍ : കതിരൂര്‍ സി പി എം പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്.സി പി എം പ്രവര്‍ത്തകന്‍ കോലാട്ടാവ് ചടയമ്പത്ത് മീപ്പുരക്ക് സമീപത്തെ സജീവന്റെ വീടിന് നേരെയാണ് കല്ലേറ് നടന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.സജീവന്റെ, ആശാ വര്‍ക്കറായ ഭാര്യ സുഷമയും മകളും കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്‌ഐ മേഖല ജാഥയില്‍ പങ്കെടുത്തിരുന്നു.

ഇതിന്റെ വൈരാഗ്യത്താല്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍  പുലര്‍ച്ചെ അക്രമം നടത്തിയതായായാണ് പരാതി. വീട്ടിലെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സജീവന്റെ അമ്മ ദേവുവിന് പരിക്കേറ്റിട്ടുണ്ട്.  ഇവര്‍ക്ക് കാലിനാണ് പരുക്കേറ്റത്.കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. സജീവന്റെ പരാതിയില്‍കതിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags