വാട്സാപ്പിലൂടെ ഓൺലൈൻ ഷെയര്‍ ട്രേഡിംഗ് നടത്തി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിൽ കാസർഗോഡ് സ്വദേശികൾ അറസ്റ്റിൽ

Kasaragod natives arrested for extorting money by claiming to earn money by doing online share trading through WhatsApp
Kasaragod natives arrested for extorting money by claiming to earn money by doing online share trading through WhatsApp

കണ്ണൂർ :വാട്സാപ്പ് വഴി ബന്ധപ്പെട്ട്  ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച്  കണ്ണൂര്‍ ചാലാട് സ്വദേശിയായ പ്രവാസിയിൽ നിന്നും 47,31,066/- രൂപ തട്ടിയെടുത്ത  കേസിൽ  കാസർഗോഡ്    സ്വദേശികളായ രണ്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തു. തളങ്കര സ്വദേശിയായ അബ്ദുൾ സമദാനി(35), പള്ളിക്കര സ്വദേശിയായ അബ്ദുൾ മജീദ്(67) എന്നിവരെയാണ് കണ്ണൂർ സൈബർ ക്രൈം പൊലിസ്  അറസ്റ്റ്  ചെയ്തത്. 

ഷെയര്‍ ട്രെഡിങ് നടത്തുന്നതിനായി പ്രതികൾ, പരാതിക്കാരിയുടെ വിദേശത്തുള്ള സഹോദരനെക്കൊണ്ട് വാട്സ് ആപ്പ് വഴി നിർദേശങ്ങള്‍ നൽകി. ഷെയര്‍ ട്രെഡിങ്ങിനായി ഓരോ തവണ ട്രേഡിംഗ് ചെയ്യുമ്പോഴും വലിയ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പരാതിക്കാരിയുടെ സഹോദരൻ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.

 അബ്ദുൾ സമദാനിയുടെ  ബാങ്ക് അക്കൌണ്ടില്‍ 5,20,000/- രൂപയും അബ്ദുൾ മജീദിന്റെ  ബാങ്ക് അക്കൌണ്ടില്‍ 8,00,000/- രൂപയും നിക്ഷേപിപ്പിക്കുകയായിരുന്നു. ഈ തുക പ്രതികൾ ചെക്ക് മുഖാന്തിരം പിൻവലിക്കുകയും  ചെയ്തിട്ടുണ്ട്. സൈബർ പൊലിസ്  ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘത്തിൽഎസ്.ഐ ഉദയകുമാർ
എ എസ്.ഐമാരായ മഹേഷ്, പ്രവീണ, പ്രകാശൻ, ജ്യോതി, സി.പി.ഒ ഉദയകുമാർ എന്നിവർ പങ്കെടുത്തു. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags