കണ്ണൂർ കണ്ണപുരത്ത് ബൈക്ക് മോഷണം പോയ കേസിൽ കാസർകോട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

Youth from Kasaragod arrested in case of bike theft in Kannur Kannapuram
Youth from Kasaragod arrested in case of bike theft in Kannur Kannapuram

കണ്ണൂർ : കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയ കേസിൽ കൗമാരക്കാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍.

കാസർകോട് ആലമ്പാടി റഹ്മാനിയ നഗര്‍ മിനി എസ്റ്റേറ്റിലെ സി.എം.മൊയ്തീന്‍ ഫാസില്‍, ചെര്‍ക്കള എടനീരിലെ എച്ച്.മുഹമ്മദ് മുസ്തഫ, വിദ്യാനഗര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് കാസര്‍ഗോഡ് വിദ്യാനഗര്‍ പൊലീസിന്റെ സഹായത്തോടെ കണ്ണപുരം പൊലീസ് പിടികൂടിയത്.

പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നു കളയവേയാണ് പ്രതികൾ പിടിയിലായത്.
കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയില്‍ ഹസീബിന്റെ ബൈക്കാണ് മോഷണം പോയത്.

പരാതിയില്‍ കണ്ണപുരം പൊലിസ് കേസെടുത്തിരുന്നു.
 മലപ്പുറത്തേക്ക് പോകാനായി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട  അസീബിന്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.13.എ.ഡബ്ല്യു.1095 നമ്പര്‍ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്.

Tags