കണ്ണൂരിൽ വനിതാ ഡോക്ടറുടെ വീട്ടില്‍ വിരുന്നിനെത്തി ലൈംഗികാതിക്രമം നടത്തിയ പട്ടാളക്കാരന്‍ അറസ്റ്റില്‍

arrest

കണ്ണൂര്‍ : എടക്കാട് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ വിരുന്നിന് പോയപ്പോള്‍ വനിതാഡോക്ടര്‍ക്കെതിരെ ലൈംഗീകാതിക്രമം നടത്താന്‍ ശ്രമിച്ച പട്ടാളക്കാരനെതിരെ എടക്കാട് സി. ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റുചെയ്തു. പാലക്കാട് കിണാശേരി അഞ്ജനത്തില്‍ രാജീവനെയാ(59)ണ്  ഇന്ന് രാവിലെഅറസ്റ്റു ചെയ്തത്.

നാഗാലാന്‍ഡില്‍ സുബേദറായി ജോലി ചെയ്തുവരികയാണ് രാജീവന്‍. ഇന്നലെ കുടുംബസുഹൃത്തായ ഡോക്ടറെ കാണാന്‍ ഇയാള്‍ ഭാര്യയായ ഡോക്ടറോടൊപ്പം എടക്കാട് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയതായിരുന്നു.

വീടിന്റെ മുകള്‍നിലയില്‍ വെച്ചു ഭാര്യ അടുത്തില്ലാത്തസമയത്ത് ആതിഥേയയായ ഡോക്ടറെ കയറിപ്പിടിച്ചുവെന്നാണ് കേസ്.  ഇതിനു പിറ്റേ ദിവസം വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ്  എടക്കാട് പൊലിസ്‌കേസെടുത്തത്.

Tags