സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെന്നി കൊടി പാറിച്ച കണ്ണൂർ സ്ക്വാഡിന് ഇന്ന് ജന്മനാട്ടിൽ സ്വീകരണം

google news
school

കണ്ണാർ: കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ടീമിന് ചൊവ്വാഴ്ച സ്വീകരണമൊരുക്കും വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ അതിർത്തിയായ ന്യൂമാഹിയിൽ സംഘത്തെ സ്വീകരിക്കും. ജില്ലയിൽ നിന്നുളള ജനപ്രതിനിധികൾ പങ്കെടുക്കും.

 തുടർന്ന് തുറന്ന വാഹനത്തിൽ സ്വർണക്കപ്പുമായി കണ്ണൂർ വരെ ഘോഷയാത്ര. ഏഴ് കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം അഞ്ച് മണിയോടെ കണ്ണൂർ നഗരത്തിൽ ഘോഷയാത്ര സമാപിക്കും. കോഴിക്കോടിനെ പിന്നിലാക്കി 952 പോയിന്‍റ് നേടിയാണ് 23 വർഷത്തിന് ശേഷം കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്.

അതു കൊണ്ടു തന്നെ നിറഞ്ഞ ആഹ്ളാദത്തിലാണ് കണ്ണൂരിലെ ജനത കണ്ണൂർ ജില്ലാ പഞ്ചായത്താണ് സ്വീകരണ പരിപാടികൾ ഒരുക്കുന്നത്. മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി, സ്പീക്കർ എ.എൻ ഷംസിർ , എം.എൽ.എമാരായ കെ.പി മോഹനൻ , സണ്ണി ജോസഫ് , സജീവ് ജോസഫ് , കെ.വി സുമേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയവർ നേതൃത്വം നൽകും

Tags