പി.എഫ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം കണ്ണൂരിൽ
Oct 1, 2024, 15:00 IST
കണ്ണൂർ:പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ അഞ്ച്, ആറ് തീയ്യതികളിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ടി പി ഉണ്ണിക്കുട്ടി കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
5 ന് വൈകുന്നേരം 3 മണിക്കുന്ന സെമിനാർ കെ സുധാകരൻ എം പി യും 6 ന്കാലത്ത് 9-30 ന് പ്രതിനിധി സമ്മേളനം മന്ത്രി വി എൻ വാസവനും ഉൽഘാടനം ചെയ്യും.വർക്കിംഗ് പ്രസിഡണ്ട് എം ധർമ്മജൻ, ജനറൽ സിക്രട്ടറി ഡി മോഹനൻ , ഭരതൻ , ഐ വി ശിവരാമൻ എന്നിവരും പത്രസമ്മേളനത്തിൽപങ്കെടുത്തു.