പടിയിറങ്ങും മുൻപെ പന്ത്രണ്ടര ലക്ഷത്തിന്റെ ദുരിതാശ്വാസ സഹായ വിതരണവുമായി കണ്ണൂർ കോർപറേഷൻ മേയർ

google news
to

കണ്ണൂര്‍ : പടിയിറങ്ങും മുൻപെ പന്ത്രണ്ടര ലക്ഷത്തിന്റെ ദുരിതാശ്വാസ സഹായ വിതരണവുമായി കണ്ണൂർ കോർപറേഷൻ മേയർ ടി ഒ . മോഹനൻ .
കോര്‍പ്പറേഷന്‍ മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം വിതരണം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡേപ്യൂട്ടി മേയര്‍ കെഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

TO

126 പേര്‍ക്ക് 12.50 ലക്ഷം രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. ഇതോടെ പുതിയ ഭരണ സമിതി നിലവില്‍ വന്നതിന് ശേഷം 500 ഓളം പേര്‍ക്ക് 45 ലക്ഷം രൂപയുടെ സഹായം നല്‍കിക്കഴിഞ്ഞു.

TO

ചടങ്ങില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് ബാബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ കൂക്കിരി രാജേഷ്, പി വി കൃഷ്ണകുമാര്‍, വി കെ ശ്രീലത, സി സുനിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags