കണ്ണൂരിൽ കാപ്പ ചുമത്തി മയക്കുമരുന്ന് കേസിലെ പ്രതിയെ ജയിലില്‍ അടച്ചു

google news
sdfgmo

കണ്ണൂര്‍: മയക്കുമരുന്ന് കേസുകളിലും കവര്‍ച്ചാകേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊറ്റാളി അത്താഴക്കുന്നത് സ്വദേശിയായ കെ.റസീമിനെയാ(23)ണ്  കേരള സാമൂഹ്യവിരുദ്ധ  പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007-വകുപ്പു പ്രകാരം കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാകലക്ടര്‍ അരുണ്‍ പി.വിജയനാണ് ഉത്തരവിട്ടത്. റസീമിനെതിരെകണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനിലും കണ്ണൂര്‍ എക്‌സൈസ് ഓഫീസിലുമായി നാല്് കേസുകള്‍ നിലവിലുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ പി. എം ബിനുമോഹനാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Tags