കണ്ണൂരില്‍ രണ്ടേകാല്‍ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

google news
ajikj

കണ്ണൂര്‍ : കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനു സമീപം കഞ്ചാവ് കടത്തുകാരനായ  പശ്ചിമ ബംഗാള്‍ സ്വദേശിയെ എക്‌സൈസ് സംഘം  രണ്ടേകാല്‍കിലോ ഉണക്കകഞ്ചാവ് ശേഖരവുമായി അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി റാഞ്ചിയുള്‍ഖാനെയാ(24)ണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്ആന്‍ഡ് ആന്റി നര്‍ക്കോട്ടിക്ക്‌സ്‌പെഷ്യല്‍ സ്‌ക്വാഡിലലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ട്രെയിന്‍ മാര്‍ഗം കണ്ണൂരില്‍ വന്‍ തോതില്‍ കഞ്ചാവെത്തിച്ചു ചില്ലറ വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍.

പ്രിവന്റീവ്ഓഫീസര്‍മാരായ പി.കെ അനില്‍കുമാര്‍, ആര്‍.പി അബ്ദുല്‍ നാസര്‍, കെ.സി ഷിബു, ഹരിദാസന്‍, സുജിത്ത്, ഖാലിദ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.കെഷാന്‍ എക്‌സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

രണ്ടേകാല്‍ കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്നുംകണ്ടെത്തടുത്തത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി. എസ് ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags