മുഖ്യമന്ത്രി രാജിവെക്കണം: കണ്ണൂരിൽ യൂത്ത് ലീഗ് എസ്. പി ഓഫീസ് മാർച്ച് 4ന്
കണ്ണൂർ: മാഫിയാ സംഘങ്ങളുടെ കൂടാരമായി മാറിയ കേരളത്തിന്റെ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് 4ന് കണ്ണൂർ എസ്.പി ഓഫീസിലേക്ക് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 10 മണിക്ക് കണ്ണൂർ ബാഫഖി സൗധത്തിന് മുന്നിൽ നിന്നും മാർച്ച് ആരംഭിക്കും.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു തുടങ്ങിയ പ്രമുഖരായ നേതാക്കൾ സംബന്ധിക്കും. മലപ്പുറം ജില്ലയെ വർഗീയ വാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ്. അജണ്ടക്ക് കുട പിടിക്കുന്ന തരത്തിൽ മലപ്പുറത്തെ അവഹേളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യുവജന രോഷം ഉയരുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂരും ജനറൽ സെക്രട്ടറി പി.സി. നസീറും പറഞ്ഞു.