കണ്ണൂർ വ്യാപാരി വ്യവസായി സമിതി അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്‌ഘാടനം കണ്ണൂരിലെ പ്രശസ്ത ഇലെക്ട്രോണിക്സ് വിതരണക്കാരായ ശീതൾ റഫ്രിജറേറ്റർ ഉടമ ബിനു തോമസിന് മെമ്പർഷിപ്പ് നൽകി വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി എം സുഗുണൻ നിവഹിച്ചു.
എല്ലാ അങ്ങാടികളിലും വ്യാപാരി വ്യവസായി സമിതി, എല്ലാ വ്യാപാരികളും വ്യാപാരി വ്യവസായി സമിതിയിൽ എന്ന ക്യാമ്പയിന്റെ ഭാഗമായുള്ള 2024 വർഷത്തെ മെമ്പർഷിപ്പ് ഒക്ടോബർ മാസം 1മുതൽ 31 വരെ ജില്ലയിലെ 284 യൂണിറ്റുകളിലെ മുഴുവൻ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും കയറി സമിതി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ജില്ലയിൽ 35,000 അംഗങ്ങളെ ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്.
ജില്ലാ തല മെമ്പർഷിപ്പ് ഉദ്‌ഘാടന ചടങ്ങിൽ ഏരിയ സെക്രട്ടറി സി മനോഹരൻ, ജില്ലാ കമ്മിറ്റി അംഗം സി എച്ച് പ്രദീപൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞു കുഞ്ഞൻ, കെ രഞ്ജിത്ത് ,അബ്‌ദുൾ റൗഫ് മേലെ ചോവ്വ യൂണിറ്റ് ഭാരവാഹികളായ മഹീപ് പി, പ്രതീഷ് കെ, ഗിരീഷ് കിഷോർ ഒഎം, സന്തോഷ് പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.