കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്‌സയിലായിരുന്ന കണ്ണൂര്‍ വനിതാജയില്‍ അസി.സൂപ്രണ്ട് മരിച്ചു

superedent
superedent

കണ്ണൂര്‍: ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു അവശനിലയിലായ കണ്ണൂര്‍ വനിതാജയില്‍ അസി.സൂപ്രണ്ട് ചികിത്‌സയ്ക്കിടെ മരണമടഞ്ഞു. നീലേശ്വരം പളളിക്കര വടക്കെ മന ഇല്ലത്തെ ഇ.കെ പ്രീയയാ(50)ണ് മരണമടഞ്ഞത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍കോളേജാശുപത്രിയില്‍ ചികിത്‌സയിലിരിക്കെയായിരുന്നു അന്ത്യം.  

സംസ്‌കാരം വെളളിയാഴ്ച്ച രാവിലെ ഒന്‍പതരയ്ക്ക് പളളിപറമ്പിലെ ഇല്ലപറമ്പില്‍ നടത്തി. തളിപറമ്പിലെ പരേതനായ ഇ.കെ പരമേശ്വരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകളാണ്. ഭര്‍ത്താവ്: പി.വി. എം നാരായണന്‍ നമ്പൂതിരി(പബഌഷര്‍, ട്രഷറര്‍ യോഗക്ഷേമസഭ പളളിക്കര ഉപസഭ) മകന്‍: പ്രീയേഷ്(പവന്‍ ഹൗസ്മുംബൈ) മരുമകള്‍: ഭാഗ്യശ്രീ. സഹോദരന്‍:യഞ്ജ ശങ്കര്‍.

Tags