കണ്ണൂർ സർവ്വകലാശാലയെ കലുഷിതമാക്കി കുൽഫി ; സാഹിത്യോത്സവത്തിനെതിരെ സ്വരം കടുപ്പിച്ച് വി.സി
കണ്ണൂർ : സർവ്വകലാശാല യൂണിയൻ നടത്തിയ കുൽഫി രണ്ടാം എഡിഷൻസാഹിത്യോത്സവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നു. ആളില്ലാ സാഹിത്യോത്സവം ഫണ്ട് ധൂർത്തടിക്കാനുള്ള എസ്.എഫ്.ഐ മേളയാക്കിയെന്നാണ് ആരോപണം.
ദേശീയ മാധ്യമ പ്രവർത്തകൻ പ്രബീർ പുർകായസ്തയെ മുഖ്യ അതിഥിയാക്കിയതിനെതിരെയും തർക്കം രൂക്ഷമായിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലർ. വിദ്യാർത്ഥി ക്ഷേമ കാര്യ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. വിസി ഡോ. കെകെ സാജു വാണ് അതൃപ്തി പ്രകടമാക്കി ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നത്.
ഗവർണ്ണർ സർവ്വകലാശാലകളിൽ നടപ്പാക്കുന്ന കാവിവത്കരണത്തിന്‍റെ ഭാഗമാണ് വിസിയുടെ നടപടിയെന്നാണ് എസ്.എഫ്.ഐ ഉയർത്തുന്ന വിമർശനം കണ്ണൂർ സർവ്വകലാശാല യൂണിയൻ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് വൈസ് ചാൻസിലർ ഡോ കെകെ സാജു വിട്ടു നിന്നത്.
സംഘപരിവാറിന്‍റെ കണ്ണിലെ കരടായ മാധ്യമ പ്രവർത്തകൻ പ്രബീർ പുർക്കായസ്തയെ മുഖ്യ അതിഥിയാക്കിയതിലുള്ള അതൃപ്തിയാണ് കാരണം. തന്‍റെ അനുമതിയില്ലാതെയാണ് പ്രബീർ പുർക്കായസ്ഥയെ ക്ഷണിച്ചതെന്നാണ് വിസിയുടെ ആരോപണം.
അതൃപ്തി അറിയിച്ച വിസി വിദ്യാർത്ഥി ക്ഷേമ കാര്യ ഡയറക്ടർ ഡോ. നഫീസ ബേബിയോട് വിശദീകരണം തേടിയിട്ടുണ്ട്. നരേന്ദ്രമോഡി സർക്കാറിന്‍റെ വേട്ടയാടലിന് ഇരയായ പ്രബീർ പുർക്കായസ്ഥയെ യുഎപിഎ ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് സുപ്രീം കോടതി അദ്ദേഹത്തെ വിട്ടയച്ചത് സംഘപരിവാർ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി. കണ്ണൂർ സർവ്വകലാശാല വിസി യുടെ നടപടി സംഘപരിവാറിനെ പ്രീതിപ്പെടുത്താനെന്നാണ് ഉയരുന്ന വിമർശനം. ഗവർണ്ണറുടെ നേതൃത്വത്തിൽ സർവ്വകലാശാലകളിൽ നടക്കുന്ന കാവിവത്കരണത്തിന്‍റെ ഭാഗമാണ് കണ്ണൂർ വിസി യുടെ ഇടപെടലെന്നും എസ്.എഫ്.ഐ നേതൃത്വം ആരോപിക്കുന്നു.