പരീക്ഷ ക്രമക്കേട് നടത്തിയ വിദ്യാർത്ഥിയെ സംരക്ഷിക്കാൻ ഇടപെടൽ നടത്തിയതിൽ കണ്ണൂർ സർവ്വകലാശാലയിൽ കെ.എസ്.യു നടത്തിയ പ്രതിഷേധം ഉന്തും തള്ളിലുമെത്തി

google news
ssss


കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ കെ.എസ്.യു നടത്തിയ പ്രതിഷേധം പൊലിസുമായുള്ള ഉന്തുംതള്ളലിലുമെത്തി.പരീക്ഷ ക്രമക്കേട് നടത്തിയ വിദ്യാർത്ഥിയുടെ ശിക്ഷ റദ്ദാക്കാൻ നടത്തിയ നീക്കം സിപിഎം അറിവോടെയെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽആരോപിച്ചു. ഉത്തരക്കടലാസ് ഇൻവിജിലേറ്റർക്ക് നൽകാതെ പുറത്തേക്കിറങ്ങിയ വിദ്യാർത്ഥി ഗുരുതരമായ കുറ്റമാണ് നടത്തിയതെന്ന് സമ്മതിച്ചിട്ടും ശിക്ഷ ഇളവ് നൽകാൻ നിർദേശം നൽകിയത് രാഷ്ട്രീയ ഇടപെടൽ ആണെന്ന് ആരോപിച്ച് വി സി യെ കാണാൻ ചെന്ന കെ എസ് യു നേതാക്കളെ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞ് ഗേറ്റ് അടച്ചത് നേരിയ ഉന്തും തള്ളിനും ഇടയാക്കി.

ക്രമക്കേട് നടന്നതിനെ സാധൂകരിക്കുന്ന റിപ്പോർട്ടിന്മേൽ അന്വേഷണം ഉണ്ടാവണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ നീതി ഉറപ്പാക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിക്കേണ്ടതെന്നും ആവശ്യപ്പെട്ട് വൈസ് ചാൻസലറുമായി കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ വൈസ് ചാൻസലർ ബിജോയ്‌ നന്ദൻ നീതിയുടെ പക്ഷത്ത് നിന്നുള്ള തീരുമാനം ഉണ്ടാവുമെന്ന ഉറപ്പ് നൽകി.യൂണിവേഴ്സിറ്റിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ ചെയ്തു നീക്കി. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണൻ പാളാട്,അഷിത്ത് അശോകൻ, അമൽ തോമസ്, കാവ്യ കെ, അർജുൻ കോറോം, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷരാജ് സി കെ,റയീസ് തില്ലങ്കേരി, സുഫൈൽ സുബൈർ എന്നിവർ നേതൃത്വം നൽകി.

Tags