ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പി​ടി​ച്ചു​പ​റി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

google news
ssss

ക​ണ്ണൂ​ർ: ബ​സ് സ്റ്റാന്റി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ മ​ർദ്ദി​ച്ച് മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്രമിച്ച ആ​റം​ഗ​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സൗ​ത്ത് ബ​സാ​ർ സ്വ​ദേ​ശി മ​നോ​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി വി​നോ​ദ് (28), തൂ​ത്തു​ക്കു​ടി​യി​ലെ ആ​ണ്ട​വ​ൻ (21) എ​ന്നി​വ​രെ ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 12ന് ​രാ​ത്രി 8.30ഓ​ടെ ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന മ​നോ​ജിന്റെ കൈ​യി​ൽ​നി​ന്ന് ആ​റം​ഗ സം​ഘ​മെ​ത്തി സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ലും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​നോ​ജി​ന് മ​ർ​ദ​ന​മേ​റ്റ​ത്. കൂ​ടാ​തെ മ​നോ​ജിന്റെ സ്വ​ർ​ണ​മാ​ല​യു​ടെ പ​കു​തി​യും സം​ഘം ക​വ​ർ​ന്നു. ടൗ​ൺ പൊ​ലീ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി മ​നോ​ജി​നെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags