കണ്ണൂരിൽ തിളച്ച വെള്ളം വീണു പൊള്ളലേറ്റ നാലുവയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

Saifa Ayesha
Saifa Ayesha

പാനൂർ: തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു.പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ് സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. 

പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് കേസെടുത്ത്അന്വേഷണമാരംഭിച്ചിട്ടുണ്ട്. തങ്ങൾ പീടിക സഹ്റ പബ്ലിക്ക് സ്‌കൂൾ എൽകെജി വിദ്യാർഥിനിയാണ് സൈഫ. സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ എന്നിവരാണ് സഹോദരങ്ങൾ.

Tags