കണ്ണൂരിൽ പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റില്‍ തൂക്കിക കാറോടിച്ച പൊലിസുകാരന്‍ റിമാന്‍ഡില്‍

police car petrol pump
police car petrol pump
പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയതായിരുന്നു സന്തോഷ്‌കുമാര്‍. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍: പെട്രോള്‍ പമ്പ് ജീവനക്കാരനെ ബോണറ്റില്‍ തൂക്കി കാറോടിച്ച സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍.   കണ്ണൂര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ മെസ് ക്രൂവിലെ ഗ്രേഡ് എ. എസ് ഐ സന്തോഷ് കുമാറിനെ കണ്ണൂര്‍ ടൗണ്‍ പൊലീസാണ്

അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിരുന്നു.ഞായറാഴ്ച്ച വൈകീട്ട് മൂന്നുമണിയോടെ കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലെ ജീവനക്കാരനോടാണ് പൊലീസുകാരന്‍ അതിക്രമം കാണിച്ചത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. 

Also Read:- ദിവ്യ എസ് അയ്യര്‍ മുഖ്യമന്ത്രിക്ക് മകളെ പോലെ, കരുതലും സ്‌നേഹവും, എപ്പോള്‍ വന്നാലും കാണാന്‍ അനുമതി

പമ്പില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയതായിരുന്നു സന്തോഷ്‌കുമാര്‍. 2100 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. ഫുള്‍ടാങ്ക് അടിച്ച ശേഷം 1900 രൂപ നല്‍കി. ബാക്കി 200 രൂപ നല്‍കാന്‍ കൂട്ടാക്കിയില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കാറില്‍ നിന്ന് തിരിച്ചെടുത്തോയെന്നായിരുന്നു മറുപടി. പണം നല്‍കാതെ പോകാനുള്ള ശ്രമം പമ്പ് ജീവനക്കാരന്‍ അനില്‍കുമാര്‍ തടഞ്ഞു. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന അനിലുമായി ഇയാള്‍ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ വരെ സഞ്ചരിച്ചുവെന്നാണ് പരാതി.

 

 

Tags