കണ്ണൂർ തളാപ്പ് സി.എസ്.ഐ പള്ളി ഓഫിസ് മുറിയിൽ മോഷണം

police8
police8

കണ്ണൂർ : തളാപ്പിലെ സിഎസ്ഐ പള്ളിയുടെ ഓഫീസിൽ മുറിയിൽ മോഷണം. സിസിടിവിയുടെ ഡിവിആർ, പോർട്ടബിൾ സ്പീക്കർ എന്നിവ മോഷ്ടാവ് കവർന്നു. കഴിഞ്ഞ പതിനേഴിനും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കിടയിലുമാണ് സംഭവം.

തളാപ്പിലുള്ള റബേക്ക ഫ്രാൻസിസ് സിഎസ്ഐ പള്ളിയിലെ ഓഫീസ് മുറിയിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്.പള്ളി വികാരി ഫാ. ജോയ് അലക്സ് ഡി യുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെ‌ടുത്തു. ഏകദേശം 25000 രൂപയുടെ സാധനങ്ങളാണ് മോഷണം പോയതെന്ന് കണ്ണുർ ടൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Tags