കണ്ണൂരിൽ പൂട്ടിയിട്ട വീടിന്റെ വാതില്‍ തകർത്ത് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു

google news
COURT
കണ്ണൂര്‍ : പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്തു ആഭരണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കണ്ണൂര്‍ കോടതി രണ്ടുവര്‍ഷം കഠിനതടവിും പതിനഞ്ചായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

തിലാനൂര്‍ കോളനിയില്‍ താമസിക്കുന്ന മണികണ്ഠനെയാണ്(41) ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് മുഹമ്മദലി ഷഹര്‍ഷാദ് വിവിധ വകുപ്പുകളിലായ തടവിനും പിഴയടക്കാനും ശിക്ഷിച്ചത്.

 2003-ഒക്‌ടോബര്‍ 27-ന് തളാപ്പ് മിക്‌സഡ് യൂ.പി സ്‌കൂളിനടുത്തുവെച്ചു സംശയാസ്പദമായ സാഹചര്യത്തില്‍കണ്ടെത്തിയപ്രതിയെ  എസ്. ഐ പി.സുകുമാരനും സംഘവും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊറ്റാളി പനങ്കാവിലെ വനജയുടെ വീട്ടില്‍ നിന്നും മൂന്നര പവന്റെ ആഭരണവും പതിനഞ്ചായിരം രൂപയും കവര്‍ച്ച നടത്തിയതായി ഇയാള്‍ സമ്മതിച്ചത്.

വിവിധ കേസുകളില്‍പ്പെട്ടു ജയിലില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Tags