കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നും ഏഴര കിലോ വെള്ളിയാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

jeweleryshop
jeweleryshop

കണ്ണൂർ : കണ്ണൂർ നഗരത്തിലെ അർ ഷിത് ജ്വല്ലറിയിൽ നിന്നും ഏഴര കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. ബീഹാർ ഖഗാരിയ സ്വദേശി ധർവേശ് സിംഗിനെ യാണ് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും ആസാം അതിർത്തിയിൽ നിന്നും പിടികൂടിയത്.

ഹരിയാനയിൽ ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന കവർച്ചാ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലിസ് അറിയിച്ചു. പല കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2022ൽ ഇയാൾ അർഷിദ് ജ്വല്ലറിയിൽ നിന്നും വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചിരുന്നു. അന്ന് സി.സി.ടി.വി ക്യാമറകൾ തകർത്താണ് രക്ഷപ്പെട്ടത്.

jeweleryshop

2024ലും ഇതിനു സമാനമായി ഇയാൾ ജ്വല്ലറിയിൽ കയറി വൻ മോഷണം നടത്തുകയായിരുന്നു. ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറകളിൽ നിന്നും ലഭിച്ച ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞത് പ്രതിയുടെ ചിത്രം മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ടു പൊലിസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതിയെ ബീഹാർ അതിർത്തിയിൽ നിന്നും പിടി കൂടിയതെന്ന് ശ്രീജിത്ത് കൊടേരി അറിയിച്ചു. ഇയാൾ മോഷ്ടിച്ച വെള്ളിയാഭരണങ്ങൾ ജ്വല്ലറികളിൽ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും. വെള്ളിയാഭരണങ്ങൾ മാത്രം വിൽക്കുന്ന കടയിലാണ് പ്രതി മോഷണം നടത്തിയിരുന്നതെന്നും പൊലിസ് അറിയിച്ചു. കണ്ണപുരം എസ്ഐ കെ.രാജീവൻ, കണ്ണൂർ ടൗൺഎസ്.ഐ എം. അജയൻ, എ.എസ്.ഐസി. രഞ്ചിത്ത്, നിധീഷ് എന്നിവർ ചേർന്നാണ് ബീഹാറിൽ നിന്നും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Tags