കണ്ണൂരിൽ റോഡിലെ കൾവൾട്ടിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

google news
fdh

കണ്ണൂർ: വികസനത്തിൻ്റെ ഭാഗമായി റോഡരികിൽ നിർമ്മിച്ച കൾവൾട്ടിലെ കുഴിയിൽ അബദ്ധത്തിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. പിലാത്തറ വിളയാങ്കോട് എംജിഎം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ തളിപ്പറമ്പ് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്.

ഹൈവേ വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ കൾവൾട്ടർ കെട്ടിയ ഭാഗത്തെ ചുറ്റുമുള്ള കുഴിയിലെ വെള്ളക്കെട്ടില്‍ ബൈക്കുമായി വീണ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിനടുത്ത് താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് (34) ആണ് മരിച്ചത്.

ഞായറാഴ്ച്ച രാത്രിയായിരുന്നു അപകടം.എടാട്ടെ പച്ചക്കായ വില്‍പ്പന കേന്ദ്രത്തിലെ ഡെലിവറി വിഭാഗം ജീവനക്കാരനാണ് റിയാസ്. അപകടത്തിൽപ്പെട്ട ഇയാളെ ഗുരുതരാവസ്ഥയിൽ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Tags