കണ്ണൂരിൻ്റെ മനം കവർന്ന് ആടിയും പാടിയും രമ്യാ നടനം

Ramya dancing
Ramya dancing

കണ്ണൂർ: കനത്ത മഴയുടെ ഇരമ്പിലിനെ മറികടന്നുകൊണ്ട് കണ്ണൂർ ദസറ വേദിയിൽ ആടിയും പാടിയും ചലച്ചിത്രനടി രമ്യാ നമ്പീശൻ കാണികളെ കൈയ്യിലെടുത്തു. ഇന്നലെ രാത്രി മണിക്കൂറുകളോളം'പെയ്ത കനത്തമഴയിലും രമ്യാ നടനം കാണാനെത്തിയ കാണികളെ നിരാശപ്പെടുത്തിയില്ല രമ്യാ നമ്പീശനും സംഘവും.

Ramya dancing

 വേദിയിൽ നിറഞ്ഞാടിയ രമ്യ ഇടവേളയിൽ പാട്ടുപാടിയും കാണികളെ ഹരം കൊളളിച്ചു. അതി മനോഹരമായ നൃത്തചുവടുകളോടെയാണ് രമൃ നാട്യ നടനകാന്തിയോടെ ആനന്ദനൃത്തമാടിയത്. ഇതിനിടെയിൽ താണ്ഡവം ഡാൻസ് ഗ്രൂപ്പിൻ്റെ നൃത്തങ്ങളും അരങ്ങേറി.

Ramya dancing

 ഇതിനിടെയിൽകണ്ണൂർ ദസറയ്ക്ക് നൃത്ത പരിപാടി അവതരിപ്പിക്കാൻ ലഭിച്ച അവസരത്തിൽ കോർപറേഷൻ മേയർക്കും സംഘാടക സമിതിക്കും നന്ദി പറയാനും അവർ മറന്നില്ല. മഴ കനത്തതു കാരണം താൻ അവതരിപ്പിച്ച പരിപാടിയിൽ ആളുകൾ വിട്ടു നിൽക്കുമെന്നാണ് വിചാരിച്ചതെങ്കിലും കലാപ്രേമികളായ പ്രേക്ഷകർ നിറഞ്ഞ സദസ് തന്നെ ആവേശഭരിതമാക്കിയെന്നും രമ്യ കാണികളെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞു.

Tags