കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ തെരുവ് നായ ഭീകരത സൃഷ്ടിച്ചു : പ്ളാറ്റ്ഫോമിൽ നിന്നും 14 യാത്രക്കാർക്ക് കടിയേറ്റു
റെയിൽവെ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്ന യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെയും തെരുവ് നായഓടിച്ചു കടിച്ചത്.
കണ്ണൂർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ തെരുവുനായകടിച്ചു 14യാത്രക്കാർക്ക് പരുക്കേറ്റു. ബുധനാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് റെയിൽവെ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്ന യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെയും തെരുവ് നായഓടിച്ചു കടിച്ചത്.
കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഭീകരത സൃഷ്ടിച്ച നായയെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പിൻതുടർന്ന് തെരഞ്ഞുപോയപ്പോൾ റെയിൽവെ ക്വാർട്ടേഴ്സിന് സമീപം ചത്ത നിലയിൽ കണ്ടെത്തി. കടിയേറ്റവരിൽ സ്ത്രീകളും പുരുഷൻമാരൻമാരും ഉൾപ്പെടും.
ഇതിൽ ഏഴു പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ മുതൽ റെയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാരെ തെരുവ് നായ അക്രമിച്ചിരുന്നു. വൈകിട്ടാണ് വ്യാപകമായ ഭീകരത അഴിച്ചുവിട്ടത്.
റെയിൽവെ സ്റ്റേഷനിൽ തെരുവുനായയുടെ ശല്യം അതിരൂക്ഷമാണെന്ന യാത്രക്കാരനായ രഘൂത്തമൻ പറഞ്ഞു. റെയിൽവെ അധികൃതർ ഈ കാര്യത്തിൽ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.എന്നാൽ തെരുവുനായക്ളെ റെയിൽവെ സ്റ്റേഷൻ അകത്തു കയറിയാൽ ഓടിച്ചു വിടാറുണ്ടെന്നാണ് റെയിൽവേ പൊലിസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.