കണ്ണൂർ ഉളിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
മട്ടന്നൂർ : ഉളിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.ഉളിക്കൽ കാലാങ്കി സ്വദേശികളായ കെ. ടി ബീന,ബി 'ലിജോ എന്നിവരാണ് മരിച്ചത്.പരുക്കേറ്റ രണ്ട് പേർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .ബുധനാഴ്ച രാവിലെ 8:15നാണ് അപകടം. മട്ടന്നൂർ - ഇരിട്ടി റോഡിൽ ഉളിയിൽ പാലത്തിന് സമീപം സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇരിട്ടിയിൽ നിന്നും തലശേരിയിലേക്ക് പോകുന്ന ബസും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.ഇരിട്ടി ഉളിക്കൽ കാലങ്കിയിലെ കയ്യോന്ന് പാറ തോമസ് കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു. ഫയർഫോഴ്സെത്തി കാർ പൊളിച്ചാണ് ഇവരെ പുറത്തേടുത്തത്. തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കെ ടി ബീന,ബി ലിജോ എന്നിവർ മരിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന കെ ടി ആൽബിൻ, കെ എം തോമസ് എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.എറണാകുളത്ത് നിന്നും വിവാഹ ആവശ്യത്തിനുള്ള സാധന സാമഗ്രികൾ വാങ്ങി നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം പൊലിസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.