കണ്ണൂരിൽ പത്താമുദയം യാത്രയയപ്പ് നൽകി

pathamudayam farewell
pathamudayam farewell

കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താമുദയം പത്താംതരം തുല്യത പഠിതാക്കളുടെ യാത്രയയപ്പും അധ്യാപകർക്കുള്ള ആദരവും സംഘടിപ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു ഏളയാവൂർ കൈപ്പുസ്തകം പ്രകാശനം ചെയ്തു. പ്രേരക്മാരായ സുജാത കെ,വസന്ത കെ വി, അധ്യാപകരായ നിഖിൽ മാസ്റ്റർ,സനീഷ് ടി, ഷാലിമ, വിദ്യ,രാഗിണി എന്നിവർ സംസാരിച്ചു.

Tags