കണ്ണൂരിലെ ചിത്രകാരൻമാർ ചെന്നൈയിൽ നടത്തുന്ന ചിത്ര പ്രദർശനം ശ്രദ്ധേയമാവുന്നു

Kannur painters' exhibition in Chennai is remarkable
Kannur painters' exhibition in Chennai is remarkable

 കണ്ണൂർ:കണ്ണൂരിലെ ചിത്രകാരൻമാർ ചെന്നെയിൽ നടത്തുന്ന ചിത്രപ്രദർശനം ശ്രദ്ധേയമാവുന്നു.നാഷണൽ ആർട്ട് എക്സിബിഷനാണ് ചെന്നൈയിൽ നടക്കുന്നത്. യു.എ ഇആസ്ഥാനമായ 'ഫ്യൂഷൻ ആർട്ട് ഫൗണ്ടേഷൻ' ചെന്നൈ ചോളമണ്ഡൽ ആർട്ടിസ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം ആർട്ടിസ്റ്റ് വില്ലേജ് പ്രസിഡൻ്റും ചിത്രകാരനുമായ പി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത ചിത്രകാരൻ എം.സേനാധിപതി മുഖ്യാതിഥിയായി.


ക്യൂറേറ്റർ നാസർ ചപ്പാരപ്പടവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചിത്രകാരൻമാരായ ഡഗ്ലസ്, നന്ദകുമാർ, ജി.ലത , ഫൗണ്ടേഷൻ സിക്രട്ടറി മുഹമ്മദ്, വിനോദ് പയ്യന്നുർ,സുശാന്ത്‌ കൊല്ലറക്കൽ, സുലോചന.കെ.ഇ, രോഷ്നി വിനോദ് എന്നിവർ സംസാരിച്ചു. പ്രദർശനത്തിൽ കേണൽ സുരേഷ്, ബിജു പാണപ്പുഴ, ഡോ.രമേശൻ, ചിത്രൻ കുഞ്ഞിമംഗലം, ജെയിൻ , നാസർ ചപ്പാരപ്പടവ്,നിഷ ഭാസ്കരൻ, പി.കെ. ഭാഗ്യലക്ഷ്‌മി, പ്രകാശൻ കുട്ടമത്ത്, പ്രസാദ് ചൊവ്വ, പുഷ്പ ദിനേശ്, റവിണാ.എം.പി, രോഷ്നി, സജില മധു, ശശികുമാർ കതിരൂർ, ശുഭശ്രീ, സുലോചന.കെ.ഇ, സുമാമഹേഷ്, സുശാന്ത്‌ കൊല്ലറക്കൽ, വിനോദ് പയ്യന്നൂർ എന്നിവരുടെ ചിത്രങ്ങളാണ് ഉള്ളത്. അംഗങ്ങൾക്കുള്ള ബ്രോഷർ, സർട്ടിഫിക്കറ്റ് വിതരണം പി.ഗോപിനാഥും വിശിഷ്ട അതിഥികളും ചേർന്ന് നിർവ്വഹിച്ചു. പ്രദർശനം നവംബർ 10 വരെ നീണ്ടുനിൽക്കും.
 

Tags