കണ്ണൂരിൽ പത്തുരൂപ കറൻസി നോട്ടു ചുരുട്ടി എ.ഡി.എം.എ വലിച്ച രണ്ടു പേർ അറസ്റ്റിൽ

kannapuram
kannapuram

കണ്ണപുരം : പത്തുരൂപയുടെ കറന്‍സി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ രണ്ടുപേരെ പോലീസ് പിടികൂടി.കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ട് ഇടങ്ങളിൽ നിന്നും രണ്ടുപേർ സമാനമായ സാഹചര്യത്തിൽ പിടിയിലായത്.

മാട്ടൂല്‍ തേര്‍ളായി വീട്ടില്‍ ടി.ആദില്‍(28), ഇരിണാവ് സി ആർ സി വായനശാലക്ക് സമീപത്തെ മുഹമ്മദ്ദ് റിയാസ് (27) എന്നിവരെയാണ് പിടികൂടിയത്.കണ്ണപുരം എസ്.ഐ കെ.രാജീവൻറെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച രാത്രി നടത്തിയ പട്രോളിംഗിനിടയിലാണ് ഇവർ പിടിയിലായത്.

ചൊവ്വാഴ്ച്ചരാത്രി 8.30 ന് ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം വെച്ച് ഗ്ലാസ് കഷണത്തില്‍ ലൈറ്റര്‍ ഉപയോഗിച്ച് എം.ഡി.എം.എ ചൂടാക്കി 10 രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ട് ചുരുട്ടി വലിച്ചുകൊണ്ടിരിക്കെയാണ് ടി.ആദില്‍ പിടിയിലാവുന്നത്. അടുത്ത് തന്നെ യുള്ള മറ്റൊരു സ്ഥലത്തുനിന്നും സമാനമായ സാഹചര്യത്തിലാണ് മുഹമ്മദ്ദ് റിയാസ് പിടിയിലായത്.പ്രതികളെ കോടതിയിൽ ഹാജരാക്കി

Tags