ക​ണ്ണൂ​ർ നോ​ർ​ത്ത് ഉ​പ​ജി​ല്ല ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള എട്ടിന് തുടങ്ങും

Kannur North Upajilla Science Fair will start at 8th
Kannur North Upajilla Science Fair will start at 8th

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ നോ​ർ​ത്ത് ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​വും ഗ​ണി​ത ശാ​സ്ത്ര മേ​ള​യും പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യും എ​ട്ട്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ലാ​യി വാ​രം എ​ള​യാ​വൂ​ർ സി ​എ​ച്ച്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വാ​രം യു ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.‌ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.  എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് സി​എ​ച്ച്എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ന്പി​ലോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​ള​യി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യു​ള്ള 3500 കു​ട്ടി​ക​ളും 400 അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കും.

സ​മാ​പ​ന സ​മ്മേ​ള​നം ഒ​ൻ​പ​തി​ന് ഉ​ച്ച ക​ഴി​ഞ്ഞ മൂ​ന്നി​ന് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ മു​സ്‌‌​ലി​ഹ് മ​ഠ​ത്തി​ൽ നി​ർ​വ​ഹി​ക്കും. മു​ണ്ടേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​നീ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ർ​പ​റേ​ഷ​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തും. വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ഇ​ഒ ഒ.​പി. പ്ര​സ​ന്ന, സി​എ​ച്ച്എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​ഹൈ​ൽ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ. പ്ര​ദീ​പ​ൻ, കൃ​ഷ്ണ കു​മാ​ർ, അ​സ്‌​ലം വ​ലി​യ​ന്നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags