കണ്ണൂര്‍ നാറാത്ത് കൈവല്യാശ്രമ ഗീതാജ്ഞാനയജ്ഞം 21 മുതല്‍ തുടങ്ങും

google news
bncn

കണ്ണൂര്‍ : നാറാത്ത് കൈവല്യാശ്രമവും കണ്ണൂര്‍ വേദാന്തസത്സംഗവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് ഗീതാജ്ഞാനയജ്ഞം 21 മുതല്‍ 27 വരേ സുന്ദരേശ്വര ക്ഷേത്ര മണ്ഡപത്തില്‍ നടക്കും. മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതിയാണ് യജഞാചാര്യന്‍.  വൈകുന്നേരം അഞ്ചുമുതല്‍ 6.30 വരേയാണ് പ്രഭാഷണം.

 21ന് വൈകുന്നേരം നാലിന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. എസ്. ബിജോയ് നന്ദന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വേദാന്തസത്സംഗവേദി പ്രസിഡന്റ് വി.എ. രാമാനുജന്‍, എം.വി. ശശിധരന്‍, പി.കെ. ഭരതന്‍, പി.കെ. ഗോവിന്ദന്‍, കെ.എന്‍. ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags