മുഹമ്മദ് ഫസലിൻ്റെ വിയോഗം കണ്ണൂർ തൂവക്കുന്ന് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

The death of Muhammad Fazal brought tears to the village of Kannur
The death of Muhammad Fazal brought tears to the village of Kannur

പാനൂർ : മുഹമ്മദ് ഫസലെന്ന ഒൻപതു വയസുകാരൻ്റെ  ദുരന്തത്തിൽ നടുങ്ങി തൂവക്കുന്ന് ഗ്രാമം.തൂവ്വക്കുന്ന് ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഫസലിൻ്റെ വിയോഗം സ്കൂൾ അധ്യാപകരെയും സഹപാഠികളെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

 ഇന്നലെ വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന ഫസൽ മരിച്ചുവെന്ന വാർത്ത നാട് ഞെട്ടലോടെയാണ് കേട്ടത്. തൂവക്കുന്ന് ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് വിദ്യാർത്ഥിയുടെ വിയോഗം ഇന്നലെ വൈകിട്ട് കളിക്കുന്നതിനിടെ കടിക്കാനെത്തിയ തെരുവ് നായകളെ കണ്ടു പേടിച്ചോടിയ പിഞ്ചുബാലൻ കിണറ്റിൽ വീണു മരിക്കുകയായിരുന്നു. 

തലശേരി താലൂക്കിലെ പാനൂർ തൂവക്കുന്നിലാണ് അതിദാരുണമായ സംഭവമുണ്ടായത്.  തെരുവുനായയെ കണ്ട് ഭയന്നോടിയ ഒൻപതു വയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ്  മരിച്ചത്. തുവ്വക്കുന്നിലെ മുഹമ്മദ്‌ ഫസലാണ് (9)  മരിച്ചത്. ചൊവ്വാഴ്ച്ചവൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് നായയെ കണ്ട് പേടിച്ചോടിയത്.

കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തൂവ്വക്കുന്ന് ഗവ: എൽപി സ്കൂളിലെ
നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഫസൽ. ഉസ്മാൻ, ഫൗസിയ ദമ്പതികളുടെ മകനാണ്.

Tags