കണ്ണൂർ മെഡിക്കൽ കോളേജിൽ എം ബി ബി എസ് കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സ്പീക്കർ എ എൻ ഷംസീർ
കണ്ണൂർ : കണ്ണൂർ മെഡിക്കൽ കോളേജിൽ എം ബി ബി എസ് കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. മെഡിക്കൽ സ്റുഡന്റ്സിനെ സംബധിച്ചിടത്തോളം മെഡിക്കൽ സയൻസ് വ്യത്യസ്ത വെല്ലുവിളികൾ നേരിടുകയാണ്. മെഡിക്കൽ സയൻസിൽ നിരന്തരം മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണെന്ന് സ്പീക്കർ ഷംസീർ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
നിരന്തരം ആയി മെഡിക്കൽ എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കണം. കാലത്തിൽ മാറ്റം ഉണ്ടാകുന്നു, വ്യത്യസ്തമായ രോഗങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ രോഗങ്ങൾ മാറ്റാൻ നിരന്തര പഠനം ആവശ്യമാണ്. വൈദസംബന്ധമായ സാക്ഷരത ഉള്ള നാടാണ് കേരളം.അത് കൊണ്ട് തന്നെ വളരെ കൃത്യമായി വീണ്ടും നിങ്ങളുടെ പഠനം തുടരണമെന്നും പൊതുപ്രവർത്തകനായ ഞങ്ങൾ എപ്രകാരമാണ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത് അതുപോലെ നിങ്ങളും നിങ്ങളുടെ പഠനം ഇനിയും തുടരണം എന്ന് മെഡിക്കൽ വിദ്യാർത്ഥികളോട് സ്പീക്കർ ഷംസീർ പറഞ്ഞു.
ഡോക്ടർമാർ ആക്രമിക്കപെടാൻ പാടില്ല,യുദ്ധമുഖത്ത് പോലും ആശുപ്രതികൾക്ക് നേരെ ബോംബ് ഇടാറില്ല. എന്നാൽ നിർഭാഗ്യകരമായി കൊൽക്കത്ത മെഡിക്കൽ കോളേജിൽ അത്തരം ഒരു സംഭവം ഉണ്ടായി.കേരളത്തിൽ ഒരു വട്ടനായ ഒരാൾ യുവ ഡോക്ടറെ കുത്തിക്കൊന്നു.അത്തരം സംഭവം ഉണ്ടായപ്പോൾ വളരെ കർക്കശമായ നിലപാടാണ് എൽ ഡി എഫ് സർക്കാർ സ്വീകരിച്ചത്.
2006 ൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായിരുന്നപ്പോൾ കേരളത്തിലെ ആശുപത്രികൾക്ക് നേരെയുള്ള അക്രമത്തിനെതിരെ ഒരു ബില്ല് പാസ് ആക്കി. ആ നിയമത്തിന്റെ ഭാഗമായാണ് ഒരു പരിധി വരെ ആക്രമണം തടയപ്പെട്ടത്.
ഡോക്ടർസ് കമ്മ്യൂണിറ്റിയോട് വളരെ ആദരവും ബഹുമാനവും കേരളീയ സമൂഹത്തിന് ഉണ്ട് . ഒരു തരത്തിലും ഒരു ഡോക്ടറും അക്രമിക്കപെടാൻ പാടില്ല എന്നും സ്പീക്കർ ഷംസീർ പറഞ്ഞു.