അക്രമകാരികളായ തെരുവ് നായകളെ പിടികൂടുന്നതിന് നടപടി സ്വീകരിക്കും; കണ്ണൂർ മേയർ

Kannur Mayor says that action will be taken to catch the violent street dogs
Kannur Mayor says that action will be taken to catch the violent street dogs

കണ്ണൂർ: അക്രമകാരികളായ തെരുവ് നായകളെ പിടികൂടുന്നതിനു കോർപ്പറേഷന്റെ നേതൃത്വത്തിൽ പട്ടി പിടുത്തക്കാരുടെ പാനൽ തയാറാക്കി പട്ടികളെ പിടികൂടി പ്രത്യേക സ്ഥലത്ത് താമസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. തെരുവ് നായ ശല്യം നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കൗൺസിൽ ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിലായിരുന്നു തീരുമാനം.

ജില്ലാ പഞ്ചായത്ത് എബിസി പദ്ധതിക്ക് കോർപ്പറേഷൻ്റെ വിഹിതം നൽകുന്നുണ്ട്. വന്ധ്യംകരിച്ച നായകളെ വീണ്ടും യഥാസ്ഥലത്ത് തന്നെ തുറന്ന് വിടുന്നതിനാൽ എണ്ണം കുറയുന്നില്ല എന്ന് മാത്രമല്ല ക്രമേണ അക്രമണ സ്വഭാവമുള്ളതായി മാറുന്നുമുണ്ട്. ആയതിനാൽ ഇങ്ങനെയുള്ള തെരുവ്നായകളെ സംരക്ഷിക്കുന്നതിന് ഷെൽട്ടർ ഹോം സ്ഥാപിക്കുന്നതിനും പദ്ധതി രൂപീകരിക്കുന്നതാണ്.

Kannur Mayor says that action will be taken to catch the violent street dogs

യോഗത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ എം.പി. രാജേഷ്, വി.കെ. ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ്ബാബു എളയാവൂർ, കൗൺസിലർമാരായ കെ പി അബ്ദുൽ റസാഖ്, പി.വി ജയസൂര്യൻ,സാബിറ ടീച്ചർ, റാഷിദ്, കെ. പി. സുനിഷ, ബീബി, ആസിമ സി എച്ച്, കോർപ്പറേഷൻ സെക്രട്ടറി ടി. ജി അജേഷ്, അഡി. സെക്രട്ടറി ജയകുമാർ, മൃഗസംരക്ഷണ വകുപ്പ് സീനിയർ വെറ്റിറിനറി സർജൻ പദ്മരാജൻ പി.കെ., ഷൈനി.കെ, റെയിൽവെ ആരോഗ്യ വിഭാഗം ഡോ. വത്സല, കോർപ്പറേഷൻ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Tags