നവീകരിച്ച കരാറിനകം പൊതുജന ആരോഗ്യ കേന്ദ്രം കണ്ണൂർ മേയർ ഉദ്ഘാടനം ചെയ്തു

Kannur Mayor inaugurated the public health center under the renewed contract
Kannur Mayor inaugurated the public health center under the renewed contract

കണ്ണൂർ : കണ്ണൂർ  കോർപ്പറേഷൻ വാർഷിക പദ്ധതിയി ഉൾപ്പെടുത്തി നവീകരിച്ച കരാറിനകം പൊതുജന ആരോഗ്യ ഉപകേന്ദ്രം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് കാരുടെ ആശ്രയമായ ഈ ഉപകേന്ദ്രത്തെ അഭിവൃദ്ധിപ്പെടുത്താൻ കഴിഞ്ഞതിലും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്നും ജീവിത ശൈലി രോഗങ്ങൾ കണ്ടെത്തി ഫലപ്രദമായ ചികിത്സ നേടുന്നതിന് ഉപകേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു.

 പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ ശ്രീലത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷാഹിന മൊയ്തിൻ കൗൺസിലർമാരായ ബിജോയി തയ്യിൽ, കൃഷ്ണകുമാർ, ജയസൂര്യൻ , എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ മെറിന മാത്യു ജോൺ നന്ദി പറഞ്ഞു.

Tags