കണ്ണൂർ മട്ടന്നൂരിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു

A man was stabbed to death in a conflict between friends in Kannur's Mattannur
A man was stabbed to death in a conflict between friends in Kannur's Mattannur

മട്ടന്നൂർ : മട്ടന്നൂർ നഗരസഭയിലെ നടുവനാട് മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച്ചരാത്രി ഏഴുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ തിരുവനന്തപുരം പാറശാല സ്വദേശികളായ ജസ്റ്റിൻ രാജ് (34)ഉം രാജയും ചേർന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടിൽ നിന്നും മദ്യപിച്ചിരുന്നു.

തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് രാജ ജസ്റ്റിനെ കുത്തിയത്.  രാജയുടെ കുട്ടി സമീപത്തെ കടയിൽ ചെന്ന് വിവരം പറഞ്ഞ ശേഷമാണ് നാട്ടുകാരറിഞ്ഞതെന്നാണ് അറിയുന്നത്.സംഭവത്തിന്‌ ശേഷം രാജയെ മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവമറിഞ്ഞു ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ജസ്റ്റിൻ ചാവശേരിയിലെ ഇന്റർ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.രാജയുടെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ട്.

മട്ടന്നൂർ ടൗൺ സ്റ്റേഷൻ സി ഐ എം അനിലിന്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Tags