ഡി.വൈ. എഫ്. ഐ മനുഷ്യചങ്ങലിയില്‍ കണ്ണൂരില്‍ ഒന്നരലക്ഷത്തോളം പേര്‍ അണിചേരും

google news
hkgk

കണ്ണൂര്‍ : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയര്‍ത്തി റെയില്‍വേ യാത്രാ ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ഡി.വൈ. എഫ്. ഐ യുടെ നേതൃത്വത്തില്‍ ജനുവരി 20 മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് ജില്ലാ ഭാരവാഹികള്‍  കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ അറിയിച്ചു.

ജില്ലാ അതിര്‍ത്തിയായ ആണൂര്‍ പാലം മുതല്‍ മാഹി പൂഴി ത്തല വരെ 76 കിലോമീറ്റിലാണ്  കണ്ണൂര്‍ ജില്ലയിലെ ദേശീയപാതയോടത്ത് ചങ്ങല തീര്‍ക്കുന്നത്. ജില്ലയിലാകെ 1,50,000 ത്തിലധികം ബഹുജനങ്ങള്‍ ചങ്ങലയില്‍ കണ്ണിചേരും.

ജില്ലാ അതിര്‍ത്തിയായ ആണൂര്‍ പാലത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. സരിന്‍ ശശിയും പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനനും ആദ്യ കണ്ണികളാവും. മാഹി പൂഴിത്തലയില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സലും സാഹിത്യകാരന്‍ എം മുകു ന്ദനും അവസാന കണ്ണികളാവും.

സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം എം വിജിന്‍ എം എല്‍ എ. സികെ വിനീത്. ഗായത്രി വര്‍ഷ, എന്‍ ശശിധരന്‍, എസ് സിത്താര, അഫ്സാന ലക്ഷ്മി, ആക്ടര്‍ കീഴാറ്റൂര്‍ സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി കാനായി, ചിത്രന്‍ കുഞ്ഞിമംഗലം, കെ കെ ആര്‍ വെങ്ങര, ഇബ്രാഹിം വെങ്ങര, ബി മുഹമ്മദ് അഹമ്മദ് തുടങ്ങിയവര്‍ ചങ്ങലയില്‍ കണ്ണികളാവും.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. സരിന്‍ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, ട്രഷറര്‍ അഡ്വ. കെ ജി ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി എം അഖില്‍ എന്നിവര്‍ പങ്കെടുത്തു.

Tags