കണ്ണൂർ മാലൂരിൽ അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയത് മദ്യ ലഹരിയിലെന്ന് പൊലിസ് അന്വേഷണ റിപ്പോർട്ട്

Police investigation report that son took his own life after killing mother in Kannur Malur
Police investigation report that son took his own life after killing mother in Kannur Malur

കണ്ണൂർ : മാലൂരിൽ അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയത് മദ്യ ലഹരിയിലെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് '.സ്ഥിരം മദ്യപാനിയായ മകൻ സുമേഷ് കഴിഞ്ഞ കുറേക്കാലമായി അമ്മയുമായി വഴക്കിടുന്നതും നിർമ്മല യെ മർദ്ദിക്കുന്നതും പതിവായിരുന്നു.സ്ഥിരം മദ്യപാനിയായതിനാൽ ഇയാൾ കുറച്ചുകാലമായി സുഹൃത്തുകളുമായി ബന്ധം സ്ഥാപിക്കാറില്ല.

ഇതുമായി ബന്ധപ്പെട്ട കേസുകളുമുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ച് അഞ്ചുതവണ അപകടത്തിൽപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാത്രി അമ്മയും മകനും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നതോടെ ഉണ്ടാക്കിയ ഭക്ഷണം രണ്ടുപേരും കഴിച്ചില്ലെന്ന് വീട്ടിനകത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. പാകംചെയ്ത ചോറും കറിയും അടുക്കളയിൽ അടച്ചുവെച്ചനിലയിലാണ്. രാത്രി മദ്യപിച്ചെത്തിയ സുമേഷ് അമ്മയുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഇരുവരും ഭക്ഷണം കഴിക്കാൻ തയ്യാറായില്ലെന്നാണ് കരുതുന്നത്.

വീട്ടിന് പിറകിലായി നിർമലയുടെ അനുജത്തിയുടെ വീടും മുൻഭാഗത്ത് സഹോദരന്റെ വീടുമാണ്. എന്നാൽ,ഇവരുമായി കാര്യമായ ബന്ധമൊന്നും ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. നിർമല സൗഹൃദം സ്ഥാപിക്കാറുണ്ടെങ്കിലും സുമേഷിന് എതിർപ്പായിരുന്നു.മരപ്പണിക്കാരനായ സുമേഷിന് പിന്നീട് കെ.എസ്.ഇ.ബി.യിൽ ലൈൻമാനായി ജോലി ലഭിച്ചിരുന്നു. പെരളശ്ശേരിയിൽ ജോലിചെയ്യുന്നതിനിടെ നാട്ടിലെ തിറഉത്സവത്തിൽ നാട്ടുകാരനായ അധ്യാപകനെ വീട്ടിൽ കയറി അക്രമിക്കുകയും കാർ തല്ലിത്തകർക്കുകയും ചെയ്തതിന് ജോലിയിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.കഴിഞ്ഞമാസമാണ് ജോലിക്ക്
വീണ്ടും പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഇടുക്കി മറയൂരിലാണ് വീണ്ടും നിയമനം ലഭിച്ചത്. ഇതോടെ ജോലിക്ക് വല്ലപ്പോഴും മാത്രമേ പോകാറുള്ളൂവെന്ന് ബന്ധുക്കൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. അമ്മയെ ശ്വാസംമുട്ടിച്ചു കൊന്നതിന് ശേഷം സുമേഷ് ഡൈനിങ്ങ് റൂമിൽ കെട്ടി തൂങ്ങി മരിച്ചതാവാമെന്നാണ് പൊലിസിൻ്റെ നിഗമനം.

Tags