കൊച്ചിയിൽ ടോറസ് ലോറി ഇടിച്ച് കണ്ണൂർ സ്വദേശിക്ക് അഴീക്കോട് ദാരുണാന്ത്യം

google news
A native of Kannur met a tragic end after being hit by a Taurus lorry in Kochi

 കണ്ണൂര്‍:എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍  ടോറസ് ലോറി ഇടിച്ച് മരിച്ചത് കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ മധ്യവയസ്‌കനെന്ന് തിരിച്ചറിഞ്ഞു. അഴീക്കോട്  സ്വദേശി അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്.  ഞായറാഴ്ച്ച പുലര്‍ച്ചെ ദേശീയപാതയില്‍ കൊച്ചി നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. 

സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് അബ്ദുള്‍ സത്താര്‍ ലേക് ഷോറിലെത്തിയത്.  ഞായറാഴ്ച്ച നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

 നടപ്പാതയിലൂടെ നടക്കുകയായിരുന്ന സത്താര്‍ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് ടോറസ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ടോറസ് ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. അബ്ദുല്‍ സത്താറിന്റെ മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കു ശേഷം സ്വദേശമായ അഴീക്കോട്ടെത്തിക്കും.

Tags