ഹൃദയാരാമിൽ കുട്ടികൾക്കായുള്ള പരിശീലന പരിപാടി കിഡ്‌സാരാം ഉദ്ഘാടനം ചെയ്ത് കണ്ണൂർ ഡിഐജി

google news
kidsaram

കണ്ണൂർ : മാനസികാരോഗ്യരംഗത്ത് കഴിഞ്ഞ 25 വർഷക്കാലമായി സേവനം ചെയ്തുവരുന്ന ഹൃദയാരാം കൗൺസിലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ മനശാസ്ത്ര തത്വങ്ങളെ അടിസ്ഥാനമാക്കി പുതിയ പരിശീലന പരിപാടി കിഡ്‌സാരാം എന്ന പേരിൽ കുട്ടികൾക്കായി ആരംഭിച്ചു.

മൂന്നു വയസ്സു മുതൽ 10 വയസ്സുവരെയുള്ള കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, പഠന പ്രശ്നങ്ങൾ, ഹൈപ്പർ ആക്റ്റീവിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്ന തുടർ പരിശീലന പരിപാടിയാണിത്. കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും കൗൺസിലിങ്ങും ട്രെയിനിങ്ങും ക്രമീകരിച്ചിട്ടുണ്ട്.

കണ്ണൂർ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ജനറൽ (ഡി.ഐ.ജി) ശ്രീ തോംസൺ ജോസ് ഐപിഎസ് ഉദ്ഘാടന കർമ്മം നിർവഹിച്ച് ഈ പരിപാടി ഇക്കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമാണെന്നും അതിന്റെ പ്രസക്തിയും എടുത്തുപറഞ്ഞ് സംസാരിച്ചു. കൊച്ചു സാഹിത്യകാരൻ ഹൃദയനിവ്‌ കിഡ്‌സാരാമിന്റെ ലോഗോ പ്രകാശനം ചെയ്തു.

 ചടങ്ങിൽ തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ സിസ്റ്റർ ട്രീസാ പാലക്കൽ അധ്യക്ഷത വഹിച്ച സംസാരിച്ചു. ഹൃദയാരാം അസിസ്റ്റന്റ് ഡയറക്ടർ  ഡോ.സിസ്റ്റർ ജാൻസി പോൾ വിഷയാവതരണം നടത്തി. ഡയറക്ടർ ഡോ സിസ്റ്റർ റിൻസി അഗസ്റ്റിൻ സ്വാഗതവും ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജ്യോതിസ് പാലക്കൽ  നന്ദിയും പറഞ്ഞു

Tags