കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ചു

pariyaram new
pariyaram new

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൃദ്രോഗ വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചു. ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ.വി.ജയറാമിനെ ഇവിടേക്ക് മാറ്റി നിയമിച്ചു. ഇതുകൂടാതെ ഡോ.കെ.രാകേഷ്, ഡോ.ശ്യാം ലക്ഷ്മണ്‍ എന്നിവരെയും പുതുതായി നിയമിച്ചിട്ടുണ്ട്.

pariyaram new

ഇതോടെ 12 ഹൃദ്രോഗ വിദഗ്ദ്ധരുടെ സേവനം ഈ മാസം നാലു മുതൽ ഇവിടെ ലഭ്യമാകും. പുതിയ ഡോക്ടര്‍മാര്‍ ചാര്‍ജെടുക്കുന്നതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗവിഭാഗം യൂണിറ്റുകള്‍ പുന:ക്രമീകരിക്കും.

Tags