കണ്ണൂർ ഗവ. ഐ.ടി.ഐ കെട്ടിട സമുച്ചയത്തിൻെ ഉദ്ഘാടനത്തിന് തയാറാക്കിയ നോട്ടിസിൽ ഗുരുതരമായ പ്രോട്ടോകോൾ ലംഘനം : കണ്ണൂർ കോർപ്പറേഷൻ മേയർ
കണ്ണൂർ : കണ്ണൂർ ഗവ. ഐ.ടി.ഐ കെട്ടിട സമുച്ചയത്തിൻെ ഉദ്ഘാടനത്തിന് തയാറാക്കിയ നോട്ടിസിൽ ഗുരുതരമായ പ്രോട്ടോകോൾ ലംഘനമെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ.
പൊതുപരിപാടികളിൽ പാലിക്കേണ്ട പ്രോട്ടോ കോൾ സംബന്ധിച്ച് കൃത്യമായ നിർദ്ദേശം സർക്കാർ തലത്തിൽ ഉണ്ടായിട്ടും വകുപ്പുകൾ തയാറാക്കുന്ന പരിപാടികളിൽ തികഞ്ഞ ചട്ടലംഘനം നടക്കുന്നതായി മേയർ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയക്കാരെ തരം താഴ്ത്തുന്ന രീതിയിലാണ് നോട്ടീസുകൾ തയാറാക്കുന്നത്.
ഗവ. ഐ.ടി.ഐ. കെട്ടിടത്തിൻ്റെ ഉദ്ഘാടന സംഘാടക സമിതി ചെയർമാനാണ് മേയർ. മേയർ അദ്ധ്യക്ഷത വഹിക്കേണ്ട ചടങ്ങാണിത്. കണ്ണൂർ മണ്ഡലത്തിൽ നിന്നുള്ള ഒരു മന്ത്രി എന്ന നിലയിൽ കടന്നപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനായി. തുടർന്നുള്ള വിശിഷ്ടാതിഥികളെ ഉൾപ്പെടുത്തിയതിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പ്രാമുഖ്യം നൽകണ മെന്നുള്ളതാണ് ആയത് പ്രകാരം കോർപ്പറേഷൻ പരിധിയിൽ നടക്കുന്ന പരിപാടി എന്ന നിലയിൽ മേയറാണ് ഒന്നാമത് വരേണ്ടത്.
ശേഷം സ്ഥലം എം പി യും . ഇത് പാലിക്കാതെ രാജ്യസഭ എം.പിക്ക് മുൻഗണന നൽകിയാണ് നോട്ടീസ് തയാറാക്കിയിട്ടുള്ളത്. ഇതിന് മുമ്പും പള്ളിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ തറക്കല്ലിടൽ ചടങ്ങിന് തയാറാക്കിയ നോട്ടീസിലും മേയറെ തഴഞ്ഞിരുന്നു. ഇങ്ങനെ സി പി എം മേളകളാക്കി നടത്തുന്ന ഇത്തരം പരിപാടികൾ ബഹിഷ്കരിക്കുന്നതിന് യുഡിഎഫ് തീരുമാനിച്ചതായും മേയർ കൂട്ടിച്ചേർത്തു.