കണ്ണൂർ മണ്ണൂരിൽ പുലിയുടെതെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി

kannurtiger
kannurtiger

മണ്ണൂരിൽ ജനവാസമേഖല യിൽ പുലിവർഗത്തിൽപ്പെട്ട ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി.

മട്ടന്നൂർ: മണ്ണൂരിൽ ജനവാസമേഖല യിൽ പുലിവർഗത്തിൽപ്പെട്ട ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ശനി രാത്രി ഏഴ രയോടെയാണ് മണ്ണൂർപറമ്പിൽനിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ റോഡരികിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്.

ഉടൻ സമീപവാസി കളെ അറിയിച്ചു. നഗരസഭാ അധികൃതരും നാട്ടുകാരും വിവ രമറിയച്ചതിനെ തുടർന്ന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധി ച്ചെങ്കിലും ജീവിയെ കണ്ട ത്താനായില്ല. തുടർന്നാണ് കഴിഞ്ഞദിവസം മണ്ണൂർഭാഗത്ത് ഇടവഴിയിൽ കാൽപ്പാട് കണ്ടതായി നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
 

Tags