കണ്ണൂർ നഗരത്തെ ഉദ്യാനമാക്കി പുഷ്പോത്സവത്തിന് തുടക്കമായി

The Kannur flower festival has started by turning the city of Kannur into a garden

കണ്ണൂർ : കണ്ണൂർ നഗരത്തെ ഉദ്യാനമാക്കി ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവത്തിന് കണ്ണൂര്‍ പൊലീസ് മൈതാനിയിൽ തുടക്കമായി. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കണ്ണിന് മധുരം നൽകുന്ന നിരവധി കാഴ്ചകളാണ് പുഷ്പോവത്സവത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ നഗരത്തിൻറെ ഉത്സവമായി ഇതു മാറണം. 

വർഗീയ-മത ചിന്തകൾക്ക് അതീതമായി മനുഷ്യരെ ഒത്തൊരുമിപ്പിക്കുന്ന ഇത്തരം ഒത്തുചേരലുകൾ ജനം പ്രോത്സാഹിപ്പിക്കണം. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയും ഡി ടി പി സിയും യോജിച്ച് മുന്നോട്ടുപോയാൽ വരുംവർഷങ്ങളിൽ കൂടുതൽ ദിവസങ്ങൾ നീളുന്ന രീതിയിൽ പുഷ്പോത്സവം നടത്താൻ കഴിയുമെന്നും സ്പീക്കർ പറഞ്ഞു. 

The Kannur flower festival has started by turning the city of Kannur into a garden


40 ഓളം ഇനം ശുദ്ധ ജല സസ്യങ്ങള്‍ ഉപയോഗിച്ച് അക്വേറിയത്തിന്റെ മാതൃകയിലുള്ള ഡിസ്‌പ്ലേയാണ് പുഷ്പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. കൃഷി വകുപ്പ്, ആറളം ഫാം, കരിമ്പം ഫാം, ബി എസ് എന്‍ എല്‍, അനെര്‍ട്ട്, റെയിഡ്‌കോ, സ്വകാര്യ നഴ്സറി സ്ഥാപനങ്ങള്‍ എന്നിവയുടെ പവലിയനുകള്‍, ജൈവ വളം, ജൈവ കീടനാശിനികള്‍, പൂച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും പുഷ്‌പോത്സവ നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫുഡ് കോര്‍ട്ടും, കുട്ടികള്‍ക്ക് അമ്യൂസ്‌മെന്റ് പാര്‍ക്കും സെൽഫി പോയിന്റും ഒരുക്കിയിട്ടുണ്ട്. കേ​ര​ള​ത്തി​ലെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ന​ഴ്സ​റി​ക​ളു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യി​ലു​ള്ള​ത്. ചെ​ടി​ക​ള്‍, ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍, മ​റ്റു ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍, ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മിതമായ നിരക്കിൽ ലഭിക്കും.സെമിനാറുകള്‍, കുട്ടി കര്‍ഷക സംഗമം, ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കല്‍, സംസ്ഥാന കലോത്സവ വിജയികളെ ആദരിക്കല്‍, കാർഷിക മേഖലയിലെ മൂല്യവര്‍ധിത സംരംഭങ്ങള്‍ നടത്തുന്നവരുമായുള്ള സംവാദം, ബഡ്സ് സ്‌കൂള്‍ കുട്ടികളുടെ കലാമേള എന്നിവയും വിവിധ ദിവസങ്ങളായി നടക്കും. 60 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സിന് താഴെയുള്ളവര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമാണ്. 

The Kannur flower festival has started by turning the city of Kannur into a garden


ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഡിസ്‌പ്ലേ മേയര്‍ മുസ് ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ജേതാവായ കര്‍ഷകന്‍ സത്യനാരായണ ബേളേരിയെ സ്പീക്കർ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ വി പി കിരൺ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി കെ അനിൽ, കൺവീനർ ഡോ. കെ സി വത്സല പങ്കെടുത്തു. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കൊല്ലം ഷാഫിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി. പുഷ്പോത്സവം 19ന് സമാപിക്കും.

Tags