കണ്ണൂർ ദസറയിൽ ഇന്ന് രമ്യാ നടനം
കണ്ണൂർ: കണ്ണൂർ ദസറയിൽ ഇന്ന് തെന്നിന്ത്യൻ നടിയും നർത്തകിയുമായ രമ്യാ നമ്പീശൻ അരങ്ങിലെത്തും. രമ്യാ നടനവുമായാണ് രമ്യാ നമ്പീശൻ കണ്ണൂർ ദസറയിലെത്തുന്നത്.വൈകുന്നേരം 5 30ന് സാംസ്കാരിക സമ്മേളനം ഡോക്ടർ വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരൻ വിനോയ് തോമസ് മുൻമേയർ ഇ പി ലത, എന്നിവർ മുഖ്യാതിഥികൾ ആകും. കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് നവരസ സ്കൂൾ ഓഫ് ആർട്സ്, കണ്ണൂർ അവതരിപ്പിക്കുന്ന വീണാർച്ചന, കണ്ണൂർ കോർപ്പറേഷൻ ജീവനക്കാർ അവതരിപ്പിക്കുന്ന ഒപ്പന, സന്ധ്യാ നമ്പ്യാർ, വൈഗ നമ്പ്യാർ എന്നിവർ അവതരിപ്പിക്കുന്ന ദുർഗ്ഗ ഡാൻസ്, ചിന്മയ കലാമന്ദിർ അവതരിപ്പിക്കുന്ന ഗുരു പരമ്പര ഡാൻസ് എന്നിവയ്ക്ക് ശേഷം പ്രശസ്ത സിനിമാതാരം രമ്യ നമ്പീശൻ അവതരിപ്പിക്കുന്ന രമ്യ നടനം എന്നിവയും അരങ്ങേറും.