കണ്ണൂർ ദസറ ലോഗോ പ്രകാശനം ചെയ്തു

Kannur Dussehra logo released
Kannur Dussehra logo released

കണ്ണൂർ : കണ്ണൂർ  ദസറ 2024 ൻ്റെലോഗോ പ്രകാശനവും പ്രോഗ്രാം റിലീസിംഗും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. പ്രകൃതി പരിസ്ഥിതി സംരക്ഷണം മാനദണ്ഡമാക്കി ക്ഷണിച്ച തലവാചകത്തിന് അനുസൃതമായ ലോഗോയാണ് തയാറാക്കിയത്. ഇതോടൊപ്പം ഒൻപതു ദിവസങ്ങളിലായി നടക്കുന്ന മെഗാ ഇവൻ്റുകളടക്കമുള്ള പ്രോഗ്രാമുകളുടെ റിലീസിംഗും മേയർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഷമിമ ടീച്ചർ, വി.കെ ശ്രീലത,സിയാദ് തങ്ങൾ, ഷാഹിന മൊയ്തിൻ , സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി. അബ്ദുൽ റസാഖ്, എൻ. ഉഷ , സാബിറ ടീച്ചർ, എന്നിവരും കെ സിരാജൻ മാസ്റ്റർ , നാരായണൻ മാസ്റ്റർ, അഡ്വ. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു .

Tags