കണ്ണൂർ ദസറ : ലോഗോ പ്രകാശനം ചെയ്തു
Sep 26, 2024, 19:36 IST
കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 12 വരെ കണ്ണൂരിൽ നടക്കുന്ന കണ്ണൂർ ദസറയുടെ ലോഗോ പ്രകാശനം ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിരയ്ക്ക് നൽകിക്കൊണ്ട് മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.
കണ്ണൂരിലെ വാണിജ്യ മേഖലയെ ഉത്തേജിപ്പിച്ചിരുന്ന വ്യാപാര ഉത്സവം കൂടിയായിരുന്ന കണ്ണൂര്‍ ദസറയുടെ ഗരിമ വീണ്ടെടുത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒത്തൊരുമിക്കാനുള്ള വേദി സൃഷ്ടിക്കുകയാണ് കണ്ണൂർ ദസറയുടെ ലക്ഷ്യം.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ആവേശത്തോടെയാണ് ജനങ്ങൾ ദസറ ആഘോഷം ഏറ്റെടുത്തത്. ഒക്ടോബർ 4 മുതൽ 12 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ എല്ലാ ദിവസവും വര്‍ണ്ണശബളമായ കലാപരിപാടികളും സാസ്കാരിക സമ്മേളനങ്ങളും നടക്കും.